റോട്ടറി ക്ലബ് ഓഫ് ബെംഗളൂരു സിയോൺഹിൽസ്, എം.എസ്.രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റൽ, ആർട്ടെലസ്, റോട്ടറി ബാംഗ്ലൂർ അൾസൂർ, അനിത ചാരിറ്റബിൾ ട്രസ്റ്റ്, രാജ്വിൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് 2025 കഴിഞ്ഞ ദിവസം രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെ കോലാറിലെ ഹഞ്ചല്ലയിലെ സിയോൺ ഹിൽസ് ഗോൾഫ് കൗണ്ടിയിൽ സൗജന്യ മെഗാ ഹെൽത്ത് ചെക്ക്-അപ്പ് & സർജിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പൊതു രോഗങ്ങൾ, ⁠പീഡിയാട്രി, ⁠ചർമ്മരോഗം, ⁠നേത്ര പരിശോധനയും ശസ്ത്രക്രിയയും, പൊതുശസ്ത്രക്രിയ, ഇ.സി.ജി, ⁠കാൻസർ,⁠ ⁠ഇ എൻ ടി, ⁠അസ്ഥി, സന്ധി രോഗങ്ങൾ, ഗൈനക്കോളജി, ബിപി, പ്രമേഹം, ⁠ദന്ത ചികിത്സ, ⁠ ⁠കമ്പ്യൂട്ടറൈസ്ഡ് ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ പരിശോധന നടത്തി. 45 വിദഗ്‌ധ സ്പെഷ്യലിസ്റ്റുകൾ സൗജന്യ ആരോഗ്യ പരിശോധനയിലും ശസ്ത്രക്രിയാ ക്യാമ്പിലും പങ്കെടുത്തു. 450-ലധികം ആളുകൾ ക്യാമ്പിൻ്റെ ഗുണഭോക്താക്കളായി.

തുടർചികിത്സയോ ശസ്ത്രക്രിയയോ ആവശ്യമായി വരുന്ന, തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് രാമയ്യ കുറഞ്ഞ നിരക്കിൽ ചികിത്സ ലഭിക്കും.

Related Posts