സുവർണ്ണ കർണ്ണാടക കേരള സമാജം പീനിയ സോണിൻ്റെ ‘കുടുംബസംഗമം–2026’ സെപ്റ്റംബർ 27ന് ജാലഹള്ളി വെസ്റ്റിലെ ശബരി നഗറിലുള്ള ശബരി സ്കൂൾ കലാമന്ദിരം ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.

രാവിലെ 9.30ന് കായിക മത്സരങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ഉച്ചയ്ക്ക് ഒന്നിന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. തുടർന്ന് രണ്ടിന് വിവിധ കലാപരിപാടികൾ അരങ്ങേറും. സുവർണ്ണ കർണ്ണാടക കേരള സമാജം സംസ്ഥാന-ജില്ലാ ഭാരവാഹികൾ പരിപാടിയിൽ പങ്കെടുക്കും.

കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സോൺ ചെയർമാൻ ഷിബു ജോൺ, സോൺ കൺവീനർ പ്രസാദ് പി. എൽ, ഫിനാൻസ് കൺവീനർ ദിനേശ് നമ്പൂതിരി എന്നിവർ അറിയിച്ചു.

Related Posts