കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എം എസ് രാമയ്യാ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സിൽവാപുര സേക്രട്ട് ഹാർട്ട് പള്ളി ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ പൊതു രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, അസ്ഥിരോഗം, നേത്രരോഗം, ചെവി- മൂക്ക് – തൊണ്ട രോഗങ്ങൾ, ദന്തരോഗങ്ങൾ, ഹൃദ് രോഗം, ശിശു രോഗം തുടങ്ങിയവയിൽ വിദഗ്ദരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകി. ഇതോടൊപ്പം അർബുദ രോഗ നിർണ്ണയം, രക്ത സമ്മർദ്ദ പരിശോധന, പ്രമേഹ നിർണ്ണയം തുടങ്ങിയവയ്ക്ക് പ്രത്യേകം വിഭാഗം പ്രവർത്തിച്ചു.

ക്യാമ്പിൽ പങ്കെടുക്കുത്ത, തുടർ ചികിത്സ ആവശ്യമായി വന്ന രോഗികൾക്ക് എം എസ് രാമയ്യാ ഹോസ്പിറ്റലിൽ ചികിത്സകൾക്കും മരുന്നിനും ഗണ്യമായ ഇളവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാജം വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ചെറിയാൻ സെക്രട്ടറി അജിത് കുമാർ നായർ, ജോ. സെക്രട്ടറിമാരായ മുരളി സിപി, വിശ്വനാഥൻ പിള്ള വൈദ്യസഹായ നിധി കമ്മിറ്റി ചെയർമാൻ രവികുമാർ, കൺവീനർ ഏഡൻസ് എം ജെ, അശോകൻ കെ പി, അശോക് കുമാർ, രാജേഷ് കൃഷണൻ, ശശി കെ, വിശ്വംബരൻ കെ, ഗോപകുമാർ എം, സുധാകരൻ എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ 200ൽ പരം രോഗികൾ പരിശോധനയ്ക്ക് എത്തിയിരുന്നു.

Related Posts