കല വെൽഫെയർ അസോസിയേഷൻ, കാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കല സാന്ത്വനം പദ്ധതിയുടെ ഭാഗമായി, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നാളെ രാവിലെ 10ന് ചൊക്കസാന്ദ്ര മഹിമപ്പ സ്കൂളിൽ ആദരിക്കും.

വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും ജീവിതവിജയം നേടാൻ അവരെ പ്രാപ്തരാക്കുന്നതിനുമായി വിദഗ്ധർ നയിക്കുന്ന മാർഗനിർദേശ ക്ലാസ് സംഘടിപ്പിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.

തുടർന്ന് കലയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി അർഹരായ വിദ്യാർത്ഥികൾക്ക് പഠനസഹായ നിധി വിതരണം ചെയ്യും. വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്നതിനുമുള്ള കലയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബാംഗ്ലൂരിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കല ഭാരവാഹികൾ അറിയിച്ചു.

Related Posts