ബെംഗളൂരു കേരള സമാജം മാഗഡി റോഡ് സോണിൻ്റെ ആഭിമുഖ്യത്തിൽ, സമൂഹസേവന രംഗത്ത് ശ്രദ്ധേയമായ മറ്റൊരു കാരുണ്യ പ്രവർത്തനമായി, ഡോ.ലീല രാമചന്ദ്രൻ & രാമചന്ദ്രൻ ദമ്പതികളുടെ ഉദാര സംഭാവനയിലൂടെ നിഖാര ഡയഗ്നോസ്റ്റിക് സെന്ററിന് നൽകുന്ന ഡയാലിസിസ് മെഷീൻ്റെ ഉദ്ഘാടന ചടങ്ങ് ജൂൺ 14-ന് വൈകിട്ട് 3.30 മണിക്ക് കെങ്കേരിയിലെ നിഖാര ഡയഗ്നോസ്റ്റിക് സെന്ററിൽ നടക്കും.
കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ്, ജനറൽ സെക്രട്ടറി രജികുമാർ എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിക്കും. ഡയാലിസിസ് മെഷീൻ സ്വിച്ച് ഓൺ കർമ്മം ഡോ. ലീല രാമചന്ദ്രനും രാമചന്ദ്രനും ചേർന്ന് നിർവഹിക്കും.

ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. അരുണ്‍ കുമാർ “വൃക്കരോഗ പ്രതിരോധം, ഡയാലിസിസ് മെഷീനിൻ്റെ പ്രയോജനങ്ങൾ, ഗുണഭോക്താക്കൾ” എന്നീ വിഷയത്തിൽ സംസാരിക്കും. കേരള സമാജം വൈസ് പ്രസിഡണ്ട് സുധീഷ് പി.കെ, കേരള സമാജം ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഒ.കെ, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളീധരൻ, വിനു ജി, സോൺ നേതാക്കൾ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കേരള സമാജം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Related Posts