ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനം രജിസ്ട്രേഷൻ നമ്പർ മാറ്റാതെ മറ്റൊരു സംസ്ഥാനത്ത് മൂന്ന് വർഷം വരെ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമഭേദഗതി കേന്ദ്ര സർക്കാർ പരിഗണിക്കുന്നു.
നിലവിലെ മോട്ടോർ വാഹന നിയമപ്രകാരം, ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിലധികം ഉപയോഗിക്കണമെങ്കിൽ അവിടെ വീണ്ടും രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ട്. ഇതുമൂലം വാഹന ഉടമകൾക്ക് അധിക ചെലവും നികുതി കൈമാറ്റവുമായി ബന്ധപ്പെട്ട സങ്കീർണ്ണ നടപടികളും നേരിടേണ്ടിവരുന്നു.
പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ, സർക്കാർ-സ്വകാര്യ മേഖലകളിൽ സ്ഥിരമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്ന ജീവനക്കാർക്ക് വലിയ ആശ്വാസമാകും. ആവർത്തിച്ചുള്ള റീ-രജിസ്ട്രേഷൻ നടപടികളും നികുതി സംബന്ധമായ ബുദ്ധിമുട്ടുകളും ഒഴിവാക്കി, അതേ രജിസ്ട്രേഷൻ നമ്പറോടെ മൂന്ന് വർഷം വരെ വാഹനം ഉപയോഗിക്കാൻ സാധിക്കുന്നവിധമാണ് കേന്ദ്ര സർക്കാർ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചിക്കുന്നത്.