ഡൽഹിയിൽ പി​താ​വി​ന്‍റെ നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ത​വ്‌​ലീ​ൻ എ​ന്ന​യാ​ളും കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നു​പേ​രും വീ​ട്ടി​ൽ ക​യ​റി ത​വ്‌​ലീ​ന്‍റെ പി​താ​വി​ന്‍റെ നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി. സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി. ത​വ്‌​ലീ​ന്‍റെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്ട​റി​യി​ലെ ജോ​ലി​ക്കാ​രാ​ണ് മ​റ്റ് ര​ണ്ടു​പേ​ർ. ത​ട്ടി​യെ​ടു​ത്ത 10 ല​ക്ഷം രൂ​പ​യും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

ത​വ്‌​ലീ​നെ ഡ​ൽ​ഹി​യി​ലെ മു​ഖ​ർ​ജി ന​ഗ​റി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് ര​ണ്ട് പേ​രെ ല​ക്നോ​വി​ലെ ഒ​രു ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​ത്തു വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. മൂ​ന്ന് പ്ര​തി​ക​ളെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Related Posts