സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരളൂത്ത പരാജയപ്പെടുത്തി സർവീസസിന് എട്ടാം കിരീടം. കലാശപ്പോരിൽ എക്സ്ട്രാ ടൈമിലാണ് സർവീസസ് ഗോൾ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. 109-ാം മിനിട്ടിൽ അഭിഷേക് പവാറാണ് ഗോൾ വല ചലിപ്പിച്ചത്.
നിശ്ചിത സമയമായ 90 മിനിട്ടിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. കളത്തിലുടനീളം കേരളം ആധിപത്യം പുലർത്തിയെങ്കിലും സർവീസസിൻ്റെ പ്രതിരോധം തകർക്കാൻ കേരളത്തിന് സാധിച്ചില്ല. ഇത് ഒമ്പതാം തവണയാണ് കേരളം ഫൈനലിൽ പരാജയപ്പെടുന്നത്.