ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി.വി. സിന്ധുവും ജേതാക്കളായി. ഫൈനലില്‍ രണ്ട് പേരും നേരിട്ട ഗെയിമുകള്‍ക്ക് ജയിച്ചു.
ലോക ആറാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയെയാണ് ലക്ഷ്യ സെന്‍ ഫൈനലില്‍ തോല്‍പ്പിച്ചത് (21-17, 21-10). ഡെന്മാര്ക്കിന്റെ ലൈന്‍ ക്യേര്സ്ഫെല്ഡിനെ 21-12,21-14എന്ന സ്കോറിന് പി.വി. സിന്ധു കീഴടക്കി. 39 മിനുട്ടില്‍ സിന്ധു ഫൈനല്‍ ജയിച്ചു. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാമത്തെ ബിഡബ്ല്യുഎഫ് കിരീടമാണിത്.
ഇന്തോനേഷ്യന്‍ താരം ക്രിസ്റ്റിയുമായി നേര്‍ക്കു നേര് വന്ന എട്ടാം മത്സരത്തില്‍ ജയിച്ച ലക്ഷ്യ സെന്‍, ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് 4-4ന് തുല്യമാക്കുകയും ചെയ്തു.