ഈ വർഷത്തെ ബാലണ്‍ദ്യോര്‍ പുരസ്കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തുവിട്ട് ‘ഫ്രാന്‍സ് ഫുട്ബോള്‍’ മാഗസിന്. പുരസ്കാരം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ബാഴ്സലോണയുടെ ലമിന് യമാല്‍, ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ, റഫീഞ്ഞ്യ എന്നിവരെല്ലാം പട്ടികയിലുണ്ട്. റയലിൻ്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ എന്നീ പ്രമുഖരും പട്ടികയിലുണ്ട്.
17 വയസുകാരന് ലമിന് യമാലിൻ്റെ പ്രകടനവും കഴിഞ്ഞ സീസണില്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. റഫീഞ്ഞ്യയ്ക്കൊപ്പം കഴിഞ്ഞ സീസണില്‍ ബാഴ്സലോണയുടെ മികച്ച പ്രകടനത്തില്‍ യമാലിനും പ്രധാന പങ്കുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരത്തിൻ്റെ അക്കൗണ്ടിലുള്ളത്.
എട്ടുതവണ ഈ പുരസ്കാരം നേടിയ ലയണല്‍ മെസ്സിയും അഞ്ചുവട്ടം ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇക്കുറി പട്ടികയിലില്ല.