ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയുടെ മുൻപിൽ വെല്ലുവിളികളേറെ. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞതിന് പിന്നാലെ നടക്കുന്ന മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയിച്ചേ പറ്റൂ. നായകൻ ശുഭമൻ ഗില്ലിൻ്റെയും ഉപനായകൻ ശ്രെയസ്സ് അയ്യരുടെയും അഭാവമാണ് ഇന്ത്യയുടെ പ്രശ്‍നം.

ദക്ഷിണാഫ്രിക്കക്കെതിരായുള്ള ആദ്യ ടെസ്റ്റിൾ കഴുത്തിനേറ്റ പരുക്ക് ആണ് ഗില്ലിനെ പുറത്തിരുത്തിയതെങ്കിൽ ഓസ്‌ട്രേലിയയിൽ വച്ചുണ്ടായ പരുക്ക് അയ്യർക് വില്ലനായി. താത്കാലിക നായകൻ കെ എൽ രാഹുലിൻ്റെ നേതൃശേഷി തീർച്ചയായും പരീക്ഷിക്കപ്പെടും.

Related Posts