അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന ക്രിക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 1.30 ന് നടക്കും. പരമ്പര 2-0ന് സ്വന്തമാക്കിയ ഇന്ത്യ മുന്നിലും ജയിച്ച്, ആത്മവിശ്വാസത്തോടെ ചാമ്പ്യൻസ് ട്രോഫിക്കുള്ള യാത്ര തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.
ഇംഗ്ലണ്ടാകട്ടെ തുടർതോൽവികളിൽനിന്നു മുക്തി നേടാനും. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ആശങ്കയകറ്റി. 300 റൺസ് ചേസ് ചെയ്തത് ജയം നേടി ബാറ്റിംഗ് നിരയും കരുത്തു കാട്ടി.
ബാറ്റമാരെയും ബൗളർമാരെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് അഹമ്മദാ ബാദിലേത്. തുടക്കത്തിൽ പേസർമാരെ തുണയ്ക്കുമെങ്കിലും പിന്നീട് ബാറ്റർമാർക്ക് അനുകൂലമാകുന്ന പിച്ചിൽ റൺസ് പിറക്കും. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇന്നും കളിക്കില്ല.