രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടകയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ കർണാടക ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 689 എന്ന നിലയിലാണ്. വിദ്യാദർ പാട്ടീലും സ്മരൻ രവിചന്ദ്രനുമാണ് ക്രീസിലുള്ളത്. തകർപ്പൻ സെഞ്ചുറി നേടിയ സ്മരൻ 121 റൺസും വിദ്യാദർ 35 റൺസും എടുത്തിട്ടുണ്ട്.
ഡബിൾ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലി(232)ന്റെയും കെ.എൽ. രാഹുലിന്റെ(141)യും സ്മരന്റെയും സെഞ്ചുറികളുടെയും മികവിലാണ് കർണാടക കൂറ്റൻ സ്കോറിലെത്തിയത്.
ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് മൂന്ന് വിക്കറ്റെടുത്തു. അഭയ് നേഗിയും ലക്ഷ്യ രാജേഷ് റായ്ചന്ദനിയും അവ്നീഷ് സുധ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.