ഹൃ​ദ​യ​ത്തി​ലും ശ്വാ​സ​കോ​ശ​ത്തി​ലും ഉ​ണ്ടാ​യ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ബം​ഗ്ല​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ ഖാ​ലി​ദ സി​യ​യെ (80) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ഖാ​ലി​ദ​യു​ടെ സ്ഥി​തി ഭേ​ദ​മാ​യാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​മെ​ന്നു വ​ക്താ​വ് അ​റി​യി​ച്ചു. പേ​സ്‌​മേ​ക്ക​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഖാ​ലി​ദ ജീ​വി​ച്ചി​രു​ന്ന​ത്.
വിദഗ്‌ധ ചികിത്സക്കായി വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നായി എ​യ​ർ ആം​ബു​ല​ൻ​സ് ത​യാ​റാ​ക്കിയെന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ന്ന് ത​വ​ണ ബം​ഗ്ല​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന സി​യ​യെ ഷെ​യ്ഖ് ഹ​സീ​ന​ സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്കു​റ്റം ആ​രോ​പി​ച്ച് 2018ൽ ജ​യി​ലി​ല​ട​ച്ചി​രു​ന്നു. പി​ന്നാ​ലെ വൈ​ദ്യ​ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​തി​ൽനി​ന്നും ഖാ​ലി​ദ​യെ വി​ല​ക്കി.

ഹ​സീ​ന​യെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ക​ഴി​ഞ്ഞ വ​ർ​ഷം ഖാ​ലി​ദ സി​യ ജ​യി​ൽ മോ​ചി​ത​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ കൊല്ലം ബം​ഗ്ല​ദേ​ശി​ൽ ഉ​ണ്ടാ​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ന​യി​ക്കാ​ൻ ഖാ​ലി​ദ​യും മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.

Related Posts