മൈസൂരുവിലെ ഹുൻസൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ഗൗഢഗരെ ഹൊബ്ലിയിലെ ഹരവേകല്ലഹള്ളി സ്വദേശി മഹാദേവിനെ(56) തേനീച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാധവിനെ ഹുൻസൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്‌ധചികിത്സയ്ക്കായി മൈസൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷേ, ചികിത്സയ്ക്കിടെ മരിച്ചു.

Related Posts