ശ്രീശബരി സ്‌കൂൾ, യശ്വസിനി മഹിളാ സൗഹാർദ സൊസൈറ്റി, ലയൺസ് ക്ലബ്ബ് യശസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് ജാലഹള്ളി എസ്എം റോഡിലുള്ള ശ്രീ ശബരി സ്‌കൂളിൽവച്ച് നടന്നു. സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളുമടക്കം 400പരം ആളുകൾ ക്യാമ്പിൻ്റെ സേവനം പ്രയോജനപ്പെടുത്തി.

ലയൺസ് II വൈസ് ഡിസ്ട്രിക്ട് ഗവർണർ എ വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. സൈക്കോതെറാപ്പിസ്റ്റും കൗൺസിലറുമായ മഹേഷ് നാരായണൻ മുഖ്യാതിഥി ആയിരുന്നു.
സ്‌കൂൾ ചെയർമാൻ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി, സ്‌കൂൾ പ്രിൻസിപ്പാൾ ദേവകി അന്തർജ്ജനം, എന്നിവർ പങ്കെടുത്തു. ബിപി, പ്രമേഹം, കണ്ണു പരിശോധന, ദന്ത പരിശോധന എന്നീ രോഗനിർണയവും മരുന്നുവിതരണവും നടന്നു. സ്‌പർശ് ഹോസ്‌പിറ്റൽ, ദയാനന്ദ സാഗർ കോളേജ് ഓഫ് ഡെൻ്റൽ സയൻസ് എന്നിവിടങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പരിശോധന നടത്തി.

Related Posts