ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം ഒരുക്കുന്ന കന്നഡ പഠന ക്ലാസ് “കന്നഡ കലിയോണ” എന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്‌ഘാടനം ഇന്ദിരാ നഗറിലുള്ള കെ എൻ ഇ ട്രസ്റ്റ് ക്യാമ്പസിൽ നടന്നു.

പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം കന്നഡ വികസന അതോറിറ്റി ചെയർമാൻ ഡോ പുരുഷോത്തമ ബിളിമലെ നിർവഹിച്ചു. കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ ഡോ സന്തോഷ്‌ ഹങ്കാൽ ‍ മുഖ്യാതിഥിയായി.

കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിൻറ് സെക്രട്ടറി അനിൽ കുമാർ ഒ കെ, കൾച്ചറൽ സെക്രട്ടറി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെ എൻ ഇ ട്രസ്റ്റ് സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ, ട്രഷറർ സയ്യിദ് മസ്താൻ, വനിതാ വിഭാഗം കൺവീനർ രമ്യ ഹരികുമാർ, കന്നഡ അധ്യാപിക വിനുത, ഡോ സുഷമ ശങ്കർ, മലയാളം മിഷൻ കോ ഓർഡിനേറ്റർ ടോമി ആലുങ്കൽ തുടങ്ങിയവർ സര്‍ക്കാരിൻ്റെ കീഴിലുള്ള കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെയാണ് ‘കന്നഡ കലിയോണ’ എന്ന പദ്ധതി നടപ്പാക്കുന്നത്.

മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകൾ നല്‍കും. മലയാളികളെ കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ വിവിധ സോണുകളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് . നിലവില്‍ ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ക്യാമ്പസിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6:30 ന് ആണ് ക്ലാസുകൾ നടക്കുക. ഇന്ദിരനഗർ കെ എൻ ഇ ക്യാമ്പസിൽ തിങ്കളാഴ്ച, ആഗസ്ത് 17 ന് വൈകിട്ട് 6:30 ന് ആരംഭിക്കും.

എല്ലാ സോണുകളിലും പരിപാടി വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 90363 39194, 98800 66695.

Related Posts