ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം അവരുടെ ഇഷ്ടാനുസരണമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. ഓഗസ്റ്റ് 21ന് സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കേണ്ടതില്ലെന്ന് നിർദേശം നൽകി.

ഓണാഘോഷ പരിപാടികളിൽ വിദ്യാർഥികൾക്ക് താൽപര്യമുള്ള വസ്ത്രങ്ങൾ ധരിച്ച് പങ്കെടുക്കാൻ അവസരം നൽകുന്നതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ സ്കൂളുകൾക്ക് നൽകുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. തീരുമാനം കുട്ടികൾക്ക് കൂടുതൽ സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കും.

Related Posts