എസ്.എൻ.ഡി.പി യോഗം ബംഗ്ലൂരു യൂണിയൻ വനിതാ സംഘത്തിൻ്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

എസ്.എൻ.ഡി.പി യോഗം ബംഗ്ലൂരു യൂണിയൻ വനിതാ സംഘത്തിൻ്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും തമ്മനഹള്ളി ഗുരുമന്ദിരം ഓഫീസിൽ വച്ചു നടന്നു. വൈസ് പ്രസിഡണ്ട് ശോഭ സൗന്ദർ രാജ് അധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡണ്ട് എൻ.വത്സൻ ഉദ്ഘാടനം നിർവഹിച്ചു.കോർഡിനേറ്റർ ശ്രീജ രാജീവ്‌ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ബിന്ദു രവിലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രവീണ സുജൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് മെമ്പർ സുഷമ്മ മനോജ്‌ കൃതജ്ഞതയും രേഖപ്പെടുത്തി.

യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ 2026-2029 കാലയളവിലേക്കുള്ള ഭരണസമിതി ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി.

ഭാരവാഹികളായി

പ്രസന്ന സേനൻ (പ്രസിഡണ്ട്)
ശോഭ സൗന്ദർരാജ് (വൈസ് പ്രസിഡണ്ട്)
ബിന്ദു രവിലാൽ (സെക്രട്ടറി)
പ്രവീണ സുജൻ (ട്രഷറർ)
സുഷമ മനോജ്‌, ഷേർലി സത്യൻ, മഞ്ജു പ്രശാന്ത്, ശാലിന ജയകുമാർ (എക്സിക്യൂട്ടീവ് അംഗങ്ങൾ).

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts