എക്സ് സർവീസ്‌മാൻ അസോസിയേഷൻ – എയർഫോഴ്സ് (ESMA) ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബെംഗളൂരു എം എസ് പാളയയിലെ മാർട്ടിയേർസ് മെമ്മോറിയൽ പാർക്കിൽവച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ, എസ്‌മ പ്രസിഡണ്ട് വെറ്ററൻ വിജയൻ, വെറ്ററൻ എം.ഒ.ജോസഫ്, മുൻ കോർപ്പറേറ്റർ പാർത്ഥിപരാജൻ, സെക്രട്ടറി സി.കെ.വി.ഉണ്ണി എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനം ആലപിച്ചു. ചടങ്ങിൽ മുൻ സൈനികർ, അവരുടെ കുടുംബങ്ങൾ, ബി.എം.സി.സി അംഗങ്ങൾ എന്നിവർ സജീവമായി പങ്കെടുത്തു. മധുര പലഹാര വിതരണവും നടന്നു.

മിസ്സിസ് സാലി വർഗീസ് എസ്‌മയിലെ സ്ത്രീകൾക്ക് കേരള സെറ്റ് സാരികൾ വിതരണം ചെയ്തു. സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങളുടെ ഭാഗമായി, ബി.എം.സി.സിയും എസ്‌മയും സംയുക്തമായി തിൻഡ്ലു കോളനിയിലെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്‌തു.

Related Posts