ബെംഗളൂരുവിലെ വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) ആഭിമുഖ്യത്തിൽ ‘ഓണച്ചന്ത 2026’ ഓഗസ്റ്റ് 23, 24 തീയതികളിൽ വിദ്യാരണ്യപുരയിലെ ശ്രീ വിദ്യാരണ്യ ശ്രീ കൊമേഴ്‌സ്യൽ സെന്റർ & ബാങ്ക്വറ്റ് ഹാളിൻ്റെ ബേസ്മെന്റിൽ നടക്കും.

ഓണാഘോഷത്തോടനുബന്ധിച്ച് മലയാളി കുടുംബങ്ങൾക്ക് ആവശ്യമായ വിവിധ ഓണസാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പരമ്പരാഗത ഉൽപ്പന്നങ്ങൾ എന്നിവ ഒരൊറ്റ വേദിയിൽ ലഭ്യമാക്കുന്നതാണ് ഓണച്ചന്ത. ഓണത്തിനായുള്ള വാങ്ങലുകൾ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

ഓർഡർ ഫോം ഓഗസ്റ്റ് 15-നകം സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 99863 46734, 94482 84005 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Posts