വിമാനപുര കരയോഗം വർഷംതോറും നടത്തിവരാറുള്ള മന്നം മെമ്മോറിയൽ ഇന്റർ കരയോഗം ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് കലാവേദി ഇൻഡോർ കോർട്ടിൽ നടക്കും. പ്രസ്തുത ടൂർണമെന്റിൽ കെ എൻ എസ് എസിൻ്റെ 12 കരയോഗങ്ങളിൽ നിന്നുമായി 72 ടീമുകൾ പങ്കെടുക്കും.

അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന വനിതാ പാർട്ടിസിപ്പന്റ്സിന് വിമാനപുര കരയോഗം വനിതാ വിഭാഗം “ജയധാരയുടെ” വകയായി, വനിതകൾക്കൊരു പ്രചോദനമായും കൂടുതൽ സ്ത്രീ പങ്കാളിത്തം ഉണ്ടാവുന്നതിലേക്കുമായി, ഒരു പാരിതോഷികം നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു.

Related Posts