കർണാടകയിലെ തുംകൂരുവിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാളികാവ് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് മുഹമ്മദ് അമീൻ (22), മാളിയേക്കൽ തട്ടാരുമുണ്ടയിലെ പണിക്കരുന്നൻ ഇർഷാദ് അലി (23) എന്നിവരാണ് മരിച്ചത്.
മൈസൂരു-മുത്തൂർ റോഡിൽ തുമകൂരുവിൽവെച്ച് ശനിയാഴ്‌ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. ടയറുകൾ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചതായാണ് വിവരം. തുംകൂർ ജില്ല ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഞായറാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും. അബ്ദുല്ലയുടെ മകനാണ് ഇർഷാദ് അലി.
മാതാവ്: ദിൽസാദ. സഹോദരി: റിൻസാന. അഷ്റഫിൻ്റെ മകനാണ് മുഹമ്മദ് അമീൻ. മാതാവ്: മുബീന.
ഭാര്യ: റിൻഷ, സഹോദരങ്ങൾ: മുഹമ്മദ് യാസീൻ, അമാനി, ഫാത്തിമ ലയ്യ, ഹവ്വ, നിഹ്മ.