നേ​പ്പാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ‍​ർ​മ ഒ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജെ​ൻ​സി പ്ര​ക്ഷോ​ഭ നാ​യ​ക​ൻ ബ​ലേ​ന്ദ്ര ഷാ. 50000 ​വോ​ട്ടു​ക​ൾ​ക്കാ​ണ് ബ​ലേ​ന്ദ്ര ഷാ ​ജയിച്ചത്. നേ​പ്പാ​ളി​ലെ ജാ​പ്പ – 5 മ​ണ്ഡ​ല​ത്തി​ലാ​ണ് ബ​ലേ​ന്ദ്ര ഷാ​യു​ടെ മി​ന്നു​ന്ന ജ​യം. രാ​ഷ്ട്രീ​യ സ്വ​ത​ന്ത്ര​താ പാ​ർ​ട്ടി​യു​ടെ യു​വ​നേ​താ​വ് കൂ​ടി​യാ​യ ബ​ലേ​ന്ദ്ര ഷാ 68348 ​വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. നേ​പ്പാ​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ചെ​യ‍​ർ​മാ​നാ​യ കെ.​പി. ശ‍​ർ​മ ഒ​ലി​ക്ക് 18734 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. മാ‍​ർ​ച്ച് അ​ഞ്ചി​നാ​യി​രു​ന്നു നേ​പ്പാ​ളി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

49614 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ബ​ലേ​ന്ദ്ര ഷാ​യു​ടെ ജ​യം. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഫ​ല​ങ്ങ​ളി​ൽ ത​ന്നെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ തി​രി​ച്ച​ടി​യെ​ന്ന സൂ​ച​ന വ​ന്നി​രു​ന്നു. 275 അം​ഗ​ങ്ങ​ളാ​ണ് നേ​പ്പാ​ളി​ലെ ഹൗ​സ് ഓ​ഫ് റെ​പ്ര​സെ​ന്റേ​റ്റീ​വി​ലു​ള്ള​ത്.

Related Posts