ഇന്ത്യയുമായുള്ള വ്യാപാരത്തീരുവ വിഷയത്തിൽ അമേരിക്ക കടുംപിടുത്തം ഒഴിവാക്കാനൊരുങ്ങുന്നതായി സൂചന. പ്രധാനമന്ത്രി മോദിയുമായിസംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ഡൊണാൾഡ് ട്രംപ് ഇത്തരത്തിലുള്ള സൂചന നൽകിയത്.
വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. തൻ്റെ ഉറ്റ സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്‌ചകളിൽ സംസാരിക്കുമെന്നും കുറിപ്പിൽ ട്രംപ് പങ്കുവെക്കുന്നു.
വിജയകരമായ സമാപ്‌തിയിലേക്ക് എത്തിച്ചേരുന്നതിന് മഹത്തായ ഇരുരാജ്യങ്ങൾക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് തനിക്കുറപ്പാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.