സ്വർണ്ണ വില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില 81,040 രൂപയാണ്. 160 രൂപയാണ് പവന് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്നത്തെ വില 10,130 രൂപയാണ്. പണിക്കൂലി, ജിഎസ്‌ടി എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ ഒരു ലക്ഷമോ അതിലധികമോ രൂപ ചെലവാക്കേണ്ട സാഹചര്യമാണ്.

ഓൺലൈൻ ട്രേഡിംഗിൽ പലരും നിക്ഷേപം നടത്തുന്നതാണ് സ്വർണ്ണവില കുതിച്ചുയരാനുള്ള കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ സാഹചര്യം നിലവിൽ തുടരാനാണ് സാദ്ധ്യത. ദീപാവലി വരുന്ന സാഹചര്യമായതിനാൽ പവന് വില 85,000 വരെ എത്താനും സാദ്ധ്യതയുണ്ട്.

Related Posts