(കേരള സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ) SKSSF ബിടിഎം–മടിവാള യൂണിറ്റിൻ്റെ കമ്മിറ്റി യോഗം പ്രസിഡണ്ട് സൈഫു എരോത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് നൗഷാദ് ഹുദവി പ്രാർത്ഥനയും നിർവഹിച്ചു.
യോഗത്തിൽ ഹാഷിം, ഇർഷാദ്,ലാസിം, സിറാജ് എന്നിവർ സംസാരിച്ചു. ഒഴിവ് വന്ന ട്രഷറർ സ്ഥാനത്തേക്ക് മാജിദിനെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഇബ്രാഹിം യമാനി ഉസ്താദ്, അനസ്, സമാഹ് എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ഇബാദ് ക്യാമ്പ് എത്രയും വേഗം സംഘടിപ്പിക്കാനും, വരാനിരിക്കുന്ന മീലാദ് അനുബന്ധമായി കൂടുതൽ സജീവവും വിപുലവുമായ പരിപാടികൾ സംഘടിപ്പിക്കാനും, കൂടുതൽ ആളുകളെ സംഘടനയിലേക്ക് ചേർത്ത് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

Related Posts