ബാംഗ്ലൂർ കേരളം സമാജം മാഗഡി റോഡ് സോണിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവ് 2025’ നവംബർ 9ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മാഗഡി റോഡ് സീഗെഹള്ളിയിലുള്ള എസ്.ജി.മാര്യേജ് ഹാളിൽ വച്ച് നടക്കുന്ന ഓണാഘോഷം എൻ.എ.ഹാരിസ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ യെശ്വന്തപുരം എം എൽ എ സോമശേഖർ, കവി മുരുകൻ കാട്ടാക്കട, സിനിമാ താരം സരയു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, കഥകളി,ചെണ്ടമേളം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഓണോത്സവ് 2025നോടനുബന്ധിച്ചു ഉണ്ടായിരിക്കും. വൈകുന്നേരം 5 മണിക്ക് പ്രശസ്‌ത പിന്നണി ഗായിക രഞ്ജിനി ജോസ് നയിക്കുന്ന മെഗാ സ്റ്റേജ് ഷോയിൽ വിവേകാനന്ദൻ, ബലറാം, കീർത്തന, സുരേഷ് പള്ളിപ്പാറ എന്നിവർ വേദിയെ അലങ്കരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8904334810, 9916989911, 9449799575.
