കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ഓണാഘോഷത്തിൻ്റെ ഭാഗമായി കാർഗിൽ എക്യുപ്‌മെൻറ്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച അന്തർസംസ്ഥാന വടംവലി മത്സരം ബാംഗ്ലൂർ മലയാളികൾക്ക് ആവേശമായി. 2.30നു സമാജം പ്രസിഡണ്ട് ആർ.മുരളീധറിൻ്റെ അധ്യക്ഷതയിൽ, കാർഗിൽ എക്യുപ്‌മെൻറ്സ് എംഡി എം.ഒ.വർഗീസ് ഭദ്രദീപം കൊളുത്തി ചടങ്ങു ഉദ്‌ഘാടനം ചെയ്‌തു. സമാജം സെക്രട്ടറി അജിത്കുമാർ, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി, ട്രഷറർ ബിജു ജേക്കബ്, രാമചന്ദ്രൻ, കെ.പി.അശോകൻ, സി.പി.മുരളി, ശിവപ്രസാദ്, വിശ്വനാഥൻ നായർ, കൺവീനർമാരായ കവിരാജ്, ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ദാസറഹള്ളി എംഎൽഎ എസ്.മുനിരാജു മുഖ്യാതിഥി ആയിരുന്നു.
ബംഗളൂരു ജാലഹള്ളി ദോസ്‌തി ഗ്രൗണ്ടിൽ വച്ച് നടന്ന വാശിയേറിയ മത്സരത്തിൽ എവർഷൈൻ കൊണ്ടോട്ടി ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം ജെ ആർ പി ആഡ്‌മാസും, മൂന്നാം സ്ഥാനം ബ്രദർസ് പറവൂർ കണ്ണൂരും, നാലാം സ്ഥാനം സുൽത്താൻ ബോയ്‌സ് വയനാടും നേടി.
ഒന്നാം സ്ഥാനക്കാർക്ക് കാർഗിൽ എക്യുപ്‌മെൻറ്സ്(എം.ഒ.വർഗീസ്) സ്പോൺസർ ചെയ്‌ത 1,00,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ബെൻമ എൻജിനീയറിംഗ്(മാത്തുകുട്ടി ചെറിയാൻ ) സ്പോൺസർ ചെയ്‌ത 50,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് നുട്രി ചിക്കൻ|(രാമചന്ദ്രൻ) സ്പോൺസർ ചെയ്‌ത 25,000 രൂപയും ട്രോഫിയും നാലാം സ്ഥാനക്കാർക്ക് ആദ്‌മ ഗ്രാഫിക്‌സ് (കെ പി അശോകൻ) സ്പോൺസർ ചെയ്‌ത 10,000 രൂപയും ട്രോഫിയും സമ്മാനമായി നൽകി.
കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ മെമ്പേഴ്‌സ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി ആയിരുന്നു വടംവലി മത്സരം നിയന്ത്രിച്ചത്.
