ശ്രീനാരായണ സമിതിയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളിൽ മാതൃപൂജ നടത്തി ശ്രദ്ധേയമായി. പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ, ട്രഷറർ എ.ബി.അനൂപ്, ജോയിന്റ് ട്രഷറർ ദീപ അനിൽ, വനിതാ വിഭാഗം ചെയർപേഴ്സൺ വത്സലാമോഹൻ, ജ്യോതിശ്രീ സത്യവാൻ, ശ്രീജ സുഗതൻ, സിന്ധു സുധീഷ്, രാജശ്രീ രാജ്മോഹൻ, അനിതാ രാജേന്ദ്രൻ, സലീല മോഹൻ, സിംഷ ബാബുരാജ്, വിപിൻ ചെറുവള്ളിയിൽ എന്നിവർ നേതൃത്വം നൽകി. വർദ്ധിച്ചു വരുന്ന വൃദ്ധസദനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രചോദനമാവണം ഈ മാതൃപൂജയും ആഘോഷങ്ങളുമെന്ന് ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ പറഞ്ഞു. പുതുതലമുറയ്ക്ക് കുടുംബ ബന്ധങ്ങളുടെ പവിത്രതയും ആവശ്യകതയും എന്തെന്ന് പ്രാഥമികമായി പഠിപ്പിക്കണമെന്ന് മുഖ്യപ്രഭാഷകരായ ഡോക്ടർ ശാലിനി ബാലൻ, സുധാ മനോഹര ൻ, ജ്യോതിശ്രീ സത്യവാൻ എന്നിവർ പറഞ്ഞു.
ശ്രീനാരായണഗുരുദേവൻ്റെ ആശയ ആദർശങ്ങളെ പിന്തുടരുന്ന ശ്രീനാരായണ സമിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്ന പ്രസ്ഥാനമാണ്. സ്കൂൾതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വരുന്ന അധ്യായന വർഷത്തിലേക്കുള്ള പ്രോത്സാഹനമെന്നോണം പ്രസിഡണ്ട് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, വൈസ് പ്രസിഡണ്ട് എ ആർ സുനിൽകുമാർ എന്നിവർ ചേർന്ന് നോട്ടുബുക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു. ശ്രീനാരായണ സമിതിയുടെ വൈറ്റ്ഫീൽഡിൽ ചെയ്യുന്ന എസ് എൻ വിദ്യാമന്ദിറിലെ ഏതാനും വിദ്യാർത്ഥികൾക്ക് നോട്ടുബുക്കും പഠനോപകരണങ്ങളും പ്രോത്സാഹനമായി നൽകുന്നതിനായി വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറിയും എസ് എൻ വിദ്യാമന്ദിർ ചെയർമാനുമായ എം കെ രാജേന്ദ്രന് കൈമാറി.