ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം ”ഓണാരവം 2025”നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. കോറമംഗല സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജയനഗർ എംഎൽഎ സി.കെ,രാമമൂർത്തി, ചലച്ചിത്ര സംവിധായകൻ കമൽ, നടി പ്രയാഗ മാർട്ടിൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
പായസമത്സരം, ഓണസദ്യ, വിവിധ കലാപരിപാടികൾ, ശിങ്കാരിമേളം, സാംസ്കാരിക പരിപാടികൾ എന്നിവ ഓണാഘോഷത്തോടനുബന്ധിച്ചു അരങ്ങേറും. ചലച്ചിത്ര പിന്നണി ഗായകരായ ദുർഗ വിശ്വനാഥും ജോബി ജോണും സംഘവും ഒരുക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ഓണാഘോഷത്തിന് മാറ്റുകൂട്ടും.
കൂടുതൽ വിവരങ്ങൾക്ക് 96328 87878, 93792 74089, 99011 05844 ബന്ധപ്പെടുക.