എക്സ് സർവീസ്മെൻ അസോസിയേഷൻ്റെ (എസ്‌മ) ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം ജാലഹള്ളിയിലെ എയർഫോഴ്സ് സിവിലിയൻ സ്റ്റാഫ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വൈകുന്നേരം 7 മണിക്ക് കേക്ക് മുറിയോടെ പരിപാടികൾ ആരംഭിച്ചു. കരോൾ ഗാനാലാപനം, സിനിമാറ്റിക് ഡാൻസ്, മാർഗം കളി, സിനിമാ ഗാനാലാപനം എന്നീ പരിപാടികൾ ആഘോഷത്തിൻ്റെ ഭാഗമായി നടന്നു. സാന്താക്ലോസിൻ്റെ വരവ് പരിപാടിക്ക് മാറ്റുകൂട്ടി.

എസ്‌മ പ്രസിഡണ്ട് വിജയൻ സ്വാഗതവും സെക്രട്ടറി സി.കെ.വി.ഉണ്ണി നന്ദിയും പറഞ്ഞു. അത്താഴവിരുന്നിനു ശേഷം ആഘോഷപരിപാടികൾ പര്യവസാനിച്ചു.

Related Posts