സമുദായ ആചാര്യനും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന മന്നത്തു പദ്മനാഭൻ്റെ 148 മത് ജയന്തി കർണാടക നായർ സർവീസ് സൊസൈറ്റി (കെ എൻ എസ് എസ് ) ആഘോഷിച്ചു. ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ മല്ലേശ്വരം കരയോഗം മഹിളാവിഭാഗം മംഗളയുടെ പ്രവർത്തകരുടെ സഹകരണത്തിൽ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങളിൽ ചെയർമാൻ ആർ മനോഹര കുറുപ്പ്, ജനറൽ സെക്രെട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പ്രാർത്ഥനയ്ക്കും, ആചാര്യ വന്ദനത്തിനും ശേഷം ചെയർമാൻ അംഗങ്ങൾക്ക് സത്യാ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
വൈസ് ചെയർമാൻ കെ വി ഗോപാലകൃഷ്ണൻ, ജി മോഹൻകുമാർ , ജോ. ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, സി ജി ഹരികുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി, മുൻ വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. മല്ലേശ്വരം കരയോഗം പ്രസിഡണ്ട് രാജലക്ഷ്മി നായർ, മഹിളാവിഭാഗം മംഗളയുടെ പ്രസിഡണ്ട് സുധ കരുണാകരൻ എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി. കർണാടകയിലെ 42 കരയോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയ എം എം ഇ ടി സ്‌കൂൾ, കെ എൻ എസ് എസ് വിദ്യമന്ദിർ സ്കൂൾ എന്നിവിടങ്ങളിലും മന്നം ജയന്തി സമുചിതമായി ആഘോഷിച്ചു. എം എം ഇ ടി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ആർ മോഹൻദാസ്, സെക്രട്ടറി കേശവ പിള്ള, ട്രഷറർ ബി സതീഷ് കുമാർ , വൈസ് പ്രസിഡണ്ട് കേണൽ ശശിധരൻ നായർ എന്നിവരും, വിദ്യാമന്ദിർ സ്‌കൂളിൽ നടന്ന ചടങ്ങിൽ ജോ.സെക്രട്ടറി രഘുനാഥപിള്ളയും നേതൃത്വം നൽകി.