രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിൻ്റെ ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ഷൂട്ടിംഗിൽ രണ്ട് ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കിയ മനു ഭാക്കർ, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പ്യൻ പ്രവീൺ കുമാർ എന്നീ നാല് കായികതാരങ്ങൾക്കാണ് ഖേൽരത്‌ന പുരസ്‌കാരം. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡും നൽകും. ഈ മാസം 17ന് ഡൽഹി രാഷ്‌ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ജേതാക്കൾക്ക് പുരസ്‌കാരം നൽകി ആദരിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. സൂക്ഷ്‌മവും കൃത്യവുമായ പരിശോധനയ്‌ക്ക് ശേഷമാണ് കായിക താരങ്ങളെ പുരസ്‌കാര ജേതാക്കളായി പ്രഖ്യാപിച്ചതെന്നും കായിക മന്ത്രാലയത്തിൻ്റെ പ്രസ്‌താവനയിൽ പറയുന്നു.

Related Posts