കലാകേന്ദ്ര ബാഗ്ലൂർ അവതരിപ്പിക്കുന്ന ഋതംഭര ഭജൻസിൻ്റെ ലയലാവണ്യം ഗാനാജ്ഞലി ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരം 6 മണി മുതൽ അരങ്ങേറും. കരുവാറ്റ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ കലാകേന്ദ്രയിലെ നിരവധി കലാകാരൻമാർ അണിനിരക്കും.
അഭിലാഷ് കണ്ണൻ രചനയും ദീപക് പി ബി സംഗീതവും നിർവഹിച്ച് അഭിജിത്ത് കൊല്ലം ആലപിച്ച പുതിയ അയ്യപ്പഭകതിഗാന ആൽബം ‘ആനന്ദപമ്പ’യുടെ പ്രകാശനവും ചടങ്ങിൽ നടക്കും.