യു​എ​സി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ കാ​ണാ​താ​യ ഇ​ന്ത്യ​ൻ യു​വ​തിയെ മു​ൻ കാ​മു​ക​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ണാ​താ​യ ഡാ​റ്റ സ്ട്രാ​റ്റ​ജി അ​ന​ലി​സ്റ്റാ​യ നി​കി​ത ഗോ​ഡി​ശാ​ല​യാ​ണ് (27) കൊ​ല്ല​പ്പെ​ട്ടത്. യു​എ​സി​ലെ മെ​രി​ലാ​ൻ​ഡിൽ നി​കി​ത​യു​ടെ മു​ൻ കാ​മു​ക​നാ​യ അ​ർ​ജു​ൻ ശ​ർ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നാ​ണ് കുത്തേറ്റ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പോലീസ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.
ജ​നു​വ​രി 2​ന് നി​കി​ത​യെ കാ​ണാ​നി​ല്ലെ​ന്ന് അ​ർ​ജു​ൻ ശ​ർ​മ്മ പോ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ​ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വെച്ച് ഡി​സം​ബ​ർ 31നാണ് നി​കി​ത​യെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജ​നു​വ​രി 3ന് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​യ പോ​ലീ​സാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ​താ​യെന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത അ​തേ ദി​വ​സം ത​ന്നെ അ​ർ​ജു​ൻ ശ​ർ​മ ഇ​ന്ത്യ​യി​ലേ​ക്ക് പോ​യ​താ​യും ഇ​യാ​ളെ ക​ണ്ടെ​ത്താ​നും അ​റ​സ്റ്റ് ചെ​യ്യാ​നു​മു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഡി​സം​ബ​ർ 31ന് ​രാ​ത്രി ഏ​ഴി​ന് ശേ​ഷ​മാ​ണ് നി​ഖി​ത കൊ​ല്ല​പ്പെ​ട്ടതെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Related Posts