യുഎസിൻ്റെ ഇറാൻ ആക്രമണം, അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തിൻ്റെ വിശദാംശങ്ങൾ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. അമേരിക്കയോടുള്ള നന്ദി നെതന്യാഹു അറിയിച്ചു.
ഈ ഇടപെടലിലൂടെ അമേരിക്ക ലോകത്തെ കൂടുതൽ സുരക്ഷിതമാക്കി എന്ന് നെതന്യാഹു പ്രതികരിച്ചു. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്‌ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. യുഎസിൻ്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ അതീവ ജാഗ്രതയിലാണ്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാൻ്റെ അവകാശവാദം.