പിണറായിയിൽ ആള്‍ക്കൂട്ട വിചാരണയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ 2 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിലായ മൂന്ന് പേരെ കൂടാതെ സുനീര്‍, സഖറിയ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത റസീനയുടെ സുഹൃത്തിനെതിരെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ല.
ഇന്നലെ യുവതിയുടെ ആണ്‍സുഹൃത്ത് പിണറായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കവേ പിടിച്ചിറക്കി മര്‍ദിച്ചെന്നും മൊബൈല്‍ ഫോണുകള്‍ ബലമായി കൈക്കലാക്കിയെന്നും യുവാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.