നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം. പാതിവഴിയിൽ നിൽക്കുന്നതോ നടപ്പാക്കാനുള്ളതോ ആയ പദ്ധതികളും പരിപാടികളും 2 മാസത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നേരത്ത വരാനിടയുണ്ടെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.


അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത തിരിച്ചടി മന്ത്രിസഭയിൽ ചർച്ചയായില്ല. മന്ത്രിസഭാ യോഗത്തിൽ സർക്കാറിനെതിരെ തിരിയുന്ന ഐ.എ.എസുകാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമായിരുന്നു ആവശ്യം. സർക്കാരിനെതിരെ ചിലർ കോടതിയെ സമീപിക്കുമ്പോൾ മറ്റുചിലർ സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുന്നതായി മന്ത്രിമാർ കുറ്റപ്പെടുത്തി

Related Posts