കോ​ട​തി നി​ര്‍​ദ്ദ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് റ​വ​ന്യൂ വ​കു​പ്പി​ല്‍ സൂ​ക്ഷി​ച്ച എ​ട്ട​ര പ​വ​ന്‍ സ്വ​ര്‍​ണം മു​ക്കു​പ​ണ്ട​മാ​യി. 2003 ല്‍ ​മ​രി​ച്ച തൃ​ശൂ​ര്‍ കാ​ട്ടൂ​ര്‍ സ്വ​ദേ​ശി റം​ല​ത്തി​ന്‍റെ എ​ട്ട​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് കോ​ട​തി നി​ര്‍​ദ്ദ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് റ​വ​ന്യു വ​കു​പ്പി​ൽ സൂ​ക്ഷി​ച്ച​ത്. ‌മ​ക്ക​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​ത് വ​രെ സൂ​ക്ഷി​ക്കാ​നാ​ണ് കോ​ട​തി ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ശേ​ഷം മ​ക്ക​ള്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് സ്വ​ര്‍​ണ്ണം മു​ക്കു​പ​ണ്ട​മാ​യ​ത് അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

Related Posts