സംസ്ഥാന സർക്കാർ ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണം. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ 13.29 ലക്ഷത്തിലധികം സ്ത്രീകളാണ് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. മുൻ തിങ്കളാഴ്ച 7.34 ലക്ഷം സ്ത്രീകൾ മാത്രമാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ പദ്ധതി നിലവിൽ വന്നതോടെ സ്ത്രീ യാത്രികരുടെ എണ്ണം ഏകദേശം ഇരട്ടിയായി ഉയർന്നു. ഒരാഴ്ചയ്ക്കിടെ 5.95 ലക്ഷത്തിലധികം അധിക യാത്രക്കാരെയാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്.

സ്ത്രീകൾക്കായി നൽകിയ സൗജന്യ ടിക്കറ്റുകളുടെ മൂല്യം മാത്രം 2.20 കോടിയിലധികം രൂപ വരുമെന്നാണ് കണക്ക്. ആദ്യ ദിനത്തിലെ വൻ ജനപങ്കാളിത്തം പദ്ധതിയുടെ സ്വീകാര്യത വ്യക്തമാക്കുന്നതാണെന്ന് കെഎസ്ആർടിസി വിലയിരുത്തുന്നു.

തിരുവനന്തപുരം തമ്പാനൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും ഓർഡിനറി സർവീസുകളിൽ സീറോ ടിക്കറ്റിലൂടെ സൗജന്യ യാത്ര ലഭ്യമാക്കുന്നതാണ് പദ്ധതി.

Related Posts