അമ്പലപ്പുഴയിൽ സിപിഎം പാർട്ടി വിട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി. സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും മന്ത്രി സജി ചെറിയാൻ. ആലപ്പുഴ പാർട്ടിക്ക് ഒരു പ്രത്യേകത ഉണ്ട്. പാർട്ടിക്കെതിരെ ആര് ഉയർന്നു വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
‘കൂടുതൽ മറുപടി പറയാനില്ല. പുകഞ്ഞകൊള്ളി പുറത്താണ്. അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അമ്പലപ്പുഴയിലെ ഫലം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടിയായിരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.