കേരളത്തിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി വളർന്നു കൊണ്ടിരിക്കുകയാണെന്നും കേരളത്തിൽ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണെന്നും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. കൃത്യമായ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പറഞ്ഞത്.
‘കേരളത്തിൽ ഇടത് വലത് മുന്നണികൾ കപട മത്സരമാണ് നടത്തുന്നത്. ഇത്തവണ ബിജെപിക്ക് ക്രൈസ്തവ വിഭാഗത്തിൻ്റെ വോട്ടും ലഭിക്കുമെന്നും അനിൽ ആൻ്റണി പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെ എൽഡിഎഫും യുഡിഎഫും വിവാദങ്ങളുണ്ടാക്കാനും സംസാരിക്കുമ്പോൾ ബിജെപി മാത്രമാണ് വികസനത്തെക്കുറിച്ച് സംസാരിക്കുന്നത്.
ക്രൈസ്തവരും മറ്റ് സമുദായങ്ങളും ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യും. ഇത്തവണ മത്സരിക്കാത്തത് സ്വന്തം തീരുമാനമല്ല ഇതെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്’- അനിൽ ആൻ്റണി പറഞ്ഞു.