പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷ്മ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ 14-ാമത് സംസ്ഥാന സാഹിത്യ പുരസ്കാരം – 2025 ലഭിച്ചു. അവരുടെ ‘അച്ചൻ്റെ കല്യാണം’ എന്ന നോവലിനാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്.

2026 മാർച്ച് 28-ന് വൈകിട്ട് 2 മണിക്ക് പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായ ജയചന്ദ്രൻ മാകേരി പുരസ്കാരം നൽകും. ഭാഷാശ്രീയുടെ മുഖ്യ പത്രാധിപർ ശ്രീ പ്രകാശൻ വെള്ളിയൂർ അധ്യക്ഷത വഹിക്കും. സാംസ്കാരിക പ്രവർത്തകനായ ശ്രീ ദിനേഷ് കുമാർ സി.എം. മുഖ്യപ്രഭാഷണം നടത്തും. ഭാഷാ ശ്രീ പത്രാധിപർ സദൻ കൽപത്തൂർ, ഭാഷാശ്രീയുടെ മാനേജർ രതീഷ് ഈ നായർ മുതലായവർ സംസാരിക്കും.

Related Posts