സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം കലവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പതിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഒന്നാം ക്ലാസിലെ കുട്ടികളെ സ്വാഗതം ചെയ്തു. 9.30ന് പ്രവേശനോത്സവ ഗാനത്തിൻ്റെ നൃത്താവിഷ്കാരം വേദിയിൽ നടന്നു.

പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ചിട്ടപ്പെടുത്തി കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ വിദ്യാർഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് പ്രവേശനോത്സവഗാനം. അലീന മേരി ഷിബു, അനു തോമസ്, ജെറിൻ ജോർജ് എന്നിവരും ഗാനാലാപനത്തിൻ്റെ ഭാഗമായി.

തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേട്ടങ്ങൾ സംബന്ധിച്ച പുസ്തകം പ്രകാശനം ചെയ്തു. മുഖ്യമന്ത്രി മന്ത്രി സജി ചെറിയാനു നൽകിയാണ് പ്രകാശനം ചെയ്തത്. പ്രവേശനോത്സവം എല്ലാ സ്‌കൂളുകളിലും ഓൺലൈനിലൂടെ പ്രദർശിപ്പിച്ചു.

Related Posts