അമ്മ നേതൃത്വം പിരിച്ചു വിടണമെന്നും ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്നും നടി പൊന്നമ്മ ബാബു. ‘പ്രസിഡണ്ടിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്. ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകൾ നേതൃനിരയിൽ വന്നപ്പോൾ സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു’ പൊന്നമ്മ ബാബു പറഞ്ഞു.

ഇതിനിടെ അമ്മ നേതൃത്വത്തിനെതിരെ ആഞ്ഞടിഞ്ഞ് മാലാപാർവതി രംഗത്തുവന്നു. സംഘടനയിൽ നടക്കുന്നതൊന്നും അംഗങ്ങൾ അറിയുന്നില്ല, ഇങ്ങനെ തമ്മിൽ തല്ലുന്ന നേതൃത്വം മാറണമെന്നും മാലാ പാർവതി പറഞ്ഞു.

Related Posts