കുട്ടികളുടെ നീന്തൽ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകാനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിൻ്റെ പ്രതിഷേധം. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്പോർട്സ് കോംപ്ലക്സിൽ നടന്ന ചടങ്ങിനിടെയാണ് സംഭവം.

നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ ഉൾപ്പെടുന്ന ട്രയാത്ത്‌ലോൺ മത്സരത്തിൽ പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമൻ സ്പോർട്സ് കോംപ്ലക്സിലെത്തിയത്. ഇതിനിടെ സംഘാടകരുടെ നിർദേശപ്രകാരം കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാൻ എത്തിയപ്പോഴാണ് ഒരു രക്ഷിതാവ് പരസ്യമായി പ്രതിഷേധിച്ചത്.

“എൻ്റെ മകൾക്ക് കൊലപാതകിയായ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകേണ്ട” എന്ന് രക്ഷിതാവ് വിളിച്ചുപറഞ്ഞതോടെയാണ് ചടങ്ങിൽ പ്രതിഷേധം ശക്തമായത്.

തുടർന്ന് അസിസ്റ്റന്റ് കളക്ടർ സ്ഥലത്തെത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രതിഷേധത്തെ തുടർന്ന് ചടങ്ങിൽ കുറച്ചുസമയത്തേക്ക് നാടകീയ രംഗങ്ങളും അരങ്ങേറി.

Related Posts