അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ര​ഞ്ജി​ത്തി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് ഇ​സി​ജി​യി​ൽ വ്യ​തി​യാ​ന​മു​ള്ള​താ​യി ക​ണ്ടെ​ത്തിയിരുന്നു. വിശദമായ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ ഇ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​ന​മെ​ടു​ക്കൂ.

ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ സെ​റ്റി​ൽ വ​ച്ച് കാ​ര​വാ​നി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തീ​വ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് ര​ഞ്ജി​ത്തി​നെതിരെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ന​ഭം​ഗം, ലൈം​ഗീ​ക അ​തി​ക്ര​മം, അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ണി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. തൊ​ടു​പു​ഴ​യി​ൽ വ​ച്ച് കാ​ർ ത​ട​ഞ്ഞാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Related Posts