പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. ചിത്രീകരണം പുരോഗമിക്കുകയായിരുന്ന സിനിമയുടെ സെറ്റിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മുൻ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിതിനെ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ പോലീസ് കാർ തടഞ്ഞ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
പോലീസ് രണ്ട് ദിവസം മുൻപ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റേഞ്ച് ഐജിയുടെ നിർദേശത്തെ തുടർന്നായിരുന്നു അറസ്റ്റ്. നിലവിൽ രഞ്ജിത് തൊടുപുഴ പോലീസിന്റെ കസ്റ്റിഡിയിലാണ്. ബംഗാളി നടിയുടെ സമാനമായ പരാതിയെ തുടർന്നാണ് രഞ്ജിതിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം നഷ്ടമായത്.