ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരുവിൽ നിന്നും മംഗളൂരു വഴി കണ്ണൂരേക്ക് സ്പെഷൽ എക്‌സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ചു.
ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ 11.50 ന് യശ്വന്തപുരയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ(06551) 3ന് പുലർച്ചെ 3 മണിക്ക് കണ്ണൂരിലെത്തും. ഏപ്രിൽ 3 ന് വെള്ളിയാഴ്ച്ച രാവിലെ 8.45 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ (ട്രെയിൻ 06552) രാത്രി 9.30ന് യശ്വന്തപുരയിൽ എത്തിച്ചേരും.
കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.